ജനുവരി അഞ്ചിനാണ് രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ ആരംഭിച്ചത്. ഉദ്ഘാടന ദിവസം തന്നെ 16 മത്സരങ്ങളായിരുന്നു നടന്നത്. ഇന്ത്യയുടെ ദേശീയ ടീമിലേക്കുള്ള തെരഞ്ഞെടുപ്പായി മുന്‍ നിര താരങ്ങളും യുവതാരങ്ങളും മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെക്കുന്നത്. ചേതേശ്വര്‍ പൂജാര, അഭിഷേക് ശര്‍മ തുടങ്ങിയ താരങ്ങളുടെ മികച്ച പ്രകടനത്തോടെയാണ് സീസണ്‍ തുടങ്ങിയത്.
രഞ്ജിയില്‍ മികച്ച തുടക്കമാണ് താരം നേടിയിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ കര്‍ണാടകയുടെ ശക്തമായ ബൗളിങ് നിരയെ തകര്‍ത്താണ് താരം സെഞ്ച്വറി നേടിയത്. 146 പന്തില്‍ നിന്ന് 17 ബൗണ്ടറികളടക്കമാണ് താരം 100 റണ്‍സ് നേടിയത്. 68.49 സ്‌ട്രൈക്ക് റേറ്റിലാണ് താരം മികച്ച പ്രകടനം കാഴ്ചവെച്ചത്.
ആദ്യ ഇന്നിങ്‌സില്‍ പഞ്ചാബ് 152 റണ്‍സ് മാത്രമായിരുന്നു നേടിയത്. എന്നാല്‍ തുടര്‍ന്ന് ബാറ്റ് ചെയ്ത കര്‍ണാടക ദേവ്ദത്ത് പടിക്കലിന്റെയും മനീഷ് പാണ്ഡെയുടെയും മിന്നും പ്രകടനത്തില്‍ 514 റണ്‍സ് നേടുകയായിരുന്നു. പടിക്കല്‍ 216 പന്തില്‍ നിന്നും നാല് സിക്‌സറുകളും 24 ബൗണ്ടറികളുമടക്കം 193 റണ്‍സാണ് നേടിയത്. മറുവശത്ത് പാണ്ഡെ 165 പന്തില്‍ നിന്നും മൂന്ന് സിക്‌സറുകളും 13 ബണ്ടറിയുമായി 118 റണ്‍സും കണ്ടെത്തി.