| Sunday, 18th April 2021, 11:16 pm

അടി, തിരിച്ചടി; ഡല്‍ഹിയ്ക്ക് ത്രസിപ്പിക്കുന്ന ജയം

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. സെഞ്ച്വറിയ്ക്കരികില്‍ വീണ്ടും വീണ ശിഖര്‍ ധവാനും ആദ്യ ഓവറുകളില്‍ തകര്‍ത്തടിച്ച പൃഥ്വി ഷായുമാണ് ഡല്‍ഹിയ്ക്ക് ജയം സമ്മാനിച്ചത്.

പഞ്ചാബ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 10 പന്ത് ശേഷിക്കെ മറികടന്നു. ധവാന്‍ 49 പന്തില്‍ 92 റണ്‍സും പൃഥ്വി 17 പന്തില്‍ 32 റണ്‍സും നേടി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി തകര്‍ത്തടിച്ചാണ് മായങ്ക് – രാഹുല്‍ ഓപ്പണിങ് സഖ്യം തുടങ്ങിയത്.

12.4 ഓവറില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 36 പന്തില്‍ നിന്ന് നാലു സിക്സും ഏഴു ഫോറുമടക്കം 69 റണ്‍സാണ് മായങ്ക് നേടിയത്.

51 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴു ഫോറുമടക്കം 61 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്.

ദീപക് ഹൂഡ 13 പന്തില്‍ നിന്ന് 22 റണ്‍സുമായി പുറത്താകാതെ നിന്നു. ഷാരുഖ് ഖാന്‍ 5 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Punjab Kings vs Delhi Capitas IPL 2021

Latest Stories

We use cookies to give you the best possible experience. Learn more