2024 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 എന്ന കൂറ്റന്‍ ടോട്ടല്‍ ആണ് നേടിയത്.
Time to switch modes from batting to bowling 🕹️ pic.twitter.com/Sl4M0WbCRr
— KolkataKnightRiders (@KKRiders) April 26, 2024
ഇതിനു പിന്നാലെ ഒരു മോശം നേട്ടമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് വഴങ്ങുന്ന ടീം എന്ന മോശം നേട്ടമാണ് പഞ്ചാബിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ 27 തവണ 200+ റണ്‍സ് വഴങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ മറികടന്നു കൊണ്ടായിരുന്നു പഞ്ചാബ് ഈ മോശം റെക്കോഡില്‍ എത്തിയത്.
മത്സരത്തില്‍ ഫില്‍ സാള്‍ട്ടിന്റെയും സുനില്‍ നരെയ്‌ന്റെയും കരുത്തിലാണ് കൊല്‍ക്കത്ത കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 37 പന്തില്‍ 75 റണ്‍സ് നേടി കൊണ്ടായിരുന്നു സാള്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനം. ആറു വീതം ഫോറുകളും സിക്‌സുകളും ആണ് ഇംഗ്ലണ്ട് സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 202.70 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
32 പന്തില്‍ 71 റണ്‍സായിരുന്നു നരെയ്ന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും നാല് സിക്‌സുകളും ആണ് നരെയന്‍ നേടിയത്. അതേസമയം വെങ്കിടേഷ് അയ്യര്‍ 20 39 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 10 പന്തില്‍ 28 റണ്‍സും ആന്ദ്രേ റസല്‍ 12 പന്തില്‍ 24 റണ്‍സും നേടി നിര്‍ണായകമായി.
Content Highlight: Punjab Kings Create a unwanted record in IPL