ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം സീസണിന് തിരശീല വീണിരിക്കുകയാണ്. ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് കിരീടം ചൂടിയത്. ഐ.പി.എല്‍ ചരിത്രത്തിലെ കൊല്‍ക്കത്തയുടെ മൂന്നാം കിരീടനേട്ടമാണിത്.
ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
കൊല്‍ക്കത്തയുടെ കിരീടനേട്ടത്തിന് പിന്നാലെ ഐ.പി.എല്ലില്‍ മറ്റൊരു ടീമിനും അവകാശപ്പെടാന്‍ കഴിയാത്ത ഒരു അപൂര്‍വ നേട്ടമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഐ.പി.എല്ലില്‍ 2016 സീസണ്‍ ഒഴികെ ബാക്കി എല്ലാ സീസണിലും കിരീടം ഉയര്‍ത്തിയ ടീമുകളെ അതേ സീസണില്‍ തന്നെ പരാജയപ്പെടുത്തിയ ആദ്യ ടീമായി മാറാനാണ് പഞ്ചാബ് കിങ്‌സിന് സാധിച്ചത്.
ഈ സീസണില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് വിക്കറ്റുകള്‍ക്കായിരുന്നു പഞ്ചാബ് പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 261 റണ്‍സ് എട്ട് പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനില്‍ക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചെയ്സിങ് ആയിരുന്നു ഇത്.
ഐ.പി.എല്ലില്‍ ഓരോ സീസണിലും പഞ്ചാബ് തോല്‍പ്പിച്ച കിരീടം നേടിയ ടീം, സ്‌കോര്‍, വര്‍ഷം എന്നീ ക്രമത്തില്‍ (2016 സീസണ്‍ ഒഴികെ)
രാജസ്ഥാന്‍ റോയല്‍സ്-പഞ്ചാബ് കിങ്സ് – പഞ്ചാബ് 41 റണ്‍സിന് വിജയിച്ചു -2008
ഡെക്കാന്‍ ചാര്‍ജേഴ്‌സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് ഒരു റണ്‍സിന് വിജയിച്ചു-2009
ചെന്നൈ സൂപ്പര്‍ കിങ്സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് ആറ് വിക്കറ്റുകള്‍ക്ക് വിജയിച്ചു-2011
ചെന്നൈ സൂപ്പര്‍ കിങ്സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് സൂപ്പര്‍ ഓവറില്‍ വിജയിച്ചു-2010
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് രണ്ട് റണ്‍സിന് വിജയിച്ചു-2012
മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിങ്സ് പഞ്ചാബ് 50 റണ്‍സിന് വിജയിച്ചു-2013
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് 23 റണ്‍സിന് വിജയിച്ചു-2014
മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിങ്സ്- പഞ്ചാബ് 18 റണ്‍സിന് വിജയിച്ചു-2015
മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിങ്സ്- പഞ്ചാബ് ഏഴ് റണ്‍സിന് വിജയിച്ചു-2017
ചെന്നൈ സൂപ്പര്‍ കിങ്സ്-പഞ്ചാബ് കിങ്സ് -പഞ്ചാബ് നാല് റണ്‍സിന് വിജയിച്ചു -2018
മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് എട്ട് വിക്കറ്റുകള്‍ക്ക് വിജയിച്ചു-2019
മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് സൂപ്പര്‍ ഓവറില്‍ വിജയിച്ചു-2020
ചെന്നൈ സൂപ്പര്‍ കിങ്സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് ആറ് വിക്കറ്റുകള്‍ക്ക് വിജയിച്ചു-2021
ഗുജറാത്ത് ടൈറ്റന്‍സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് എട്ട് വിക്കറ്റുകള്‍ക്ക് വിജയിച്ചു-2022
ചെന്നൈ സൂപ്പര്‍ കിങ്സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് നാല് വിക്കറ്റുകള്‍ക്ക് വിജയിച്ചു-2023
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്സ്-പഞ്ചാബ് എട്ട് വിക്കറ്റുകള്‍ക്ക് വിജയിച്ചു-2024
Content Highlight: Punjab Kings are the first team to beat teams that have lifted the title in the same season in every season except the 2016 IPL season