ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ് റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക തയ്യാറാക്കി. ഐ.പി.എല്ലിന്റെ 16ാം പതിപ്പിന് മുന്നോടിയായിട്ടാണ് കിങ്‌സ് ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക തയ്യാറാക്കിയത്.
നവംബർ 15ന് മുമ്പായി റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടണമെന്ന് നിർദേശമുണ്ടായിരുന്നു. അതിനെത്തുടർന്നാണ് ടീം പഞ്ചാബ് താരങ്ങളെ റിലീസിനൊരുക്കിയത്.
IPL mini-auction: Punjab Kings to release 3 players worth Rs 27 crore including Mayank, target Australian opener, England all-rounders as replacements#IPL2023 @PunjabKingsIPL @IPL https://t.co/3D2DqUwsd3 pic.twitter.com/A2pELOetKD
— Sports Tak (@sports_tak) November 5, 2022
#IPL2023
Punjab Kings set to release Mayank Agarwal; eye to sign England duo of Ben Stokes & Sam Curran 🏏#IPLUpdates #PunjabKings #Cricket https://t.co/1NrDtj1kSF— SportsTiger (@sportstigerapp) November 5, 2022
വരാനിരിക്കുന്ന ലേലത്തിൽ രണ്ട് ഓൾറൗണ്ടർമാരേയാണ് പഞ്ചാബ് കിങ്‌സ് ഉറ്റുനോക്കുന്നതെന്നും അതിനായി വലിയൊരു തുക മിച്ചമുണ്ടാക്കാനുമാണ് പഞ്ചാബിന്റെ ശ്രമം.
ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്, ഇടംകൈയ്യൻ പേസ് ഓൾറൗണ്ടർ സാം കറാൻ, ഓസ്‌ട്രേലിയയുടെ കാമറൂൺ ഗ്രീൻ എന്നിവർ ഐ.പി.എല്ലിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്.
Ben Stokes, Sam Curran and Cameron Green to enter IPL 2023 Auction – Report#IPLAuction #IPL2023 https://t.co/TywrEFWixF
— News18 CricketNext (@cricketnext) November 5, 2022
അവർക്കെല്ലാം വലിയ ഡിമാൻഡുണ്ടാകുമെന്നതിനാൽ വലിയ തുക ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻനിര കളിക്കാരെ ഒഴിവാക്കുന്നതിലൂടെ പഞ്ചാബിന് ഈ തുക കണ്ടെത്താൻ സാധിക്കും.
മുൻ ക്യാപ്റ്റൻ മായങ്ക് അഗർവാൾ, തമിഴ്നാട് ബാറ്റ്സ്മാൻ ഷാരൂഖ് ഖാൻ, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്മിത്ത് എന്നിവരെയാണ് കിങ്‌സ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്.
Punjab Kings Are Likely To Release Mayank Agarwal, Shahrukh Khan and Odean Smith!#IPL2023 #IPLAuction #IndianCricket #PunjabKings pic.twitter.com/WipSU4UTB5
— Jega8 (@imBK08) November 4, 2022
10 ഫ്രാഞ്ചൈസികൾക്കും അഞ്ച് കോടി ഇൻക്രിമെന്റ് ലഭിക്കുമെന്നതിനാൽ, ലേലത്തിന് മുമ്പ് 30 കോടിയിലധികം തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കിങ്‌സ്.
Content Highlights: Punjab Kings Are Likely To Release Mayank Agarwal, Shahrukh Khan and Odean Smith