ഇതാണ് അവന്റെ തനിസ്വഭാവം, ആ ചെക്കനെ ചെറുപ്പം തൊട്ട് എനിക്കറിയാം; രാജിക്ക് പിന്നാലെ സിദ്ദുവിന്റെ രീതിയെക്കുറിച്ച് അമരീന്ദറും സഹകളിക്കാരനും
National Politics
ഇതാണ് അവന്റെ തനിസ്വഭാവം, ആ ചെക്കനെ ചെറുപ്പം തൊട്ട് എനിക്കറിയാം; രാജിക്ക് പിന്നാലെ സിദ്ദുവിന്റെ രീതിയെക്കുറിച്ച് അമരീന്ദറും സഹകളിക്കാരനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th September 2021, 1:08 pm

അമൃത്സര്‍: ഏറെ വാദ പ്രതിവാദങ്ങള്‍ക്കും കലഹങ്ങള്‍ക്കും ഒടുവില്‍ നേടിയ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒരുനിമിഷം കൊണ്ട് രാജിവെച്ച നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ തീരുമാനം പലതരത്തില്‍ വിലയിരുത്തപ്പെടുകയാണ്.

ക്രിക്കറ്റ് കളിക്കുന്ന സമയത്തും അദ്ദേഹം ഇങ്ങനെ തന്നെയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സഹ കളിക്കാരന്‍ പറയുന്നത്.

സിദ്ദു എപ്പോഴും വിഷണ്ണനായിരുന്നെന്നും കൂടുതല്‍ സംസാരിക്കാത്ത പ്രകൃതമായിരുന്നു സിദ്ദുവിന്റേതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിദ്ദു ഒരു ഏകാകിയായിരുന്നെന്നും ഒരിക്കലും ഒരു ടീം പ്ലേയര്‍ ആയിരുന്നില്ലെന്നുമാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞത്.

സിദ്ദുവൊരു ചാഞ്ചാട്ടക്കാരനാണെന്നാണ് അമരീന്ദര്‍ പറയുന്നത്.

” ഇതാണ് ഇവന്റെ തനിസ്വാഭാവം. എനിക്ക് ഈ ചെക്കനെ ചെറുപ്പം മുതലേ അറിയാം. അവനൊരു ഏകാകിയാണ്, ഒരിക്കലുമൊരു ടീം പ്ലേയറല്ല,” അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് സിദ്ദു അധ്യക്ഷസ്ഥാനം രാജിവെച്ചത്. വ്യക്തിത്വം പണയം വെച്ച് ഒത്തുതീര്‍പ്പിന് സാധ്യമല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിദ്ദുവിന്റെ രാജി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Punjab Crisi, new developments