പ്രതിഷേധത്തെ അരവിന്ദ് കെജ്‌രിവാള്‍ മുതലെടുക്കുകയാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു. ‘നാണമില്ലാത്ത കള്ളനാണ്’ കെജ്‌രിവാളെന്നും അമരീന്ദര്‍ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിന്റെ സര്‍ക്കാരിന് കീഴില്‍ അംബാനി തഴച്ചുവളരുകയാണെന്നും റിലയന്‍സ് നടത്തുന്ന ബി.എസ്.ഇഎസിന് കീഴിലുള്ള പരിഷ്‌കാരങ്ങളെ തന്റെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പറയുകയും ചെയ്യുകയാണ് കെജ്‌രിവാളെന്നും അമരീന്ദര്‍ പറഞ്ഞു.
കഴിഞ്ഞ 17 ദിവസമായി കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ നീതി തേടി ഇരിക്കുമ്പോള്‍ കെജ്‌രിവാളും പാര്‍ട്ടിയും രാഷ്ട്രീയം കളിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.
‘നിങ്ങള്‍ക്ക് നാണമില്ലേ? ഞങ്ങളുടെ കര്‍ഷകര്‍ നിങ്ങളുടെ നഗരത്തിന് പുറത്തുള്ള റോഡുകളില്‍ ശൈത്യകാലത്തെ തണുപ്പിനെ വകവെയ്ക്കാതെ അവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സമയത്ത്, രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെയാണ് ചിന്തിക്കാനാകുന്നത്,” അമരീന്ദര്‍ പറഞ്ഞു.
അതേസമയം, കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസംബര്‍ 14 ന് താനും നിരാഹാരമിരിക്കുമെന്നാണ് കെജ്‌രിവാള്‍ അറിയിച്ചത്.
നേരത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അരവിന്ദ് കെജ്രിവാളിനെ കേന്ദ്രം വീട്ടു തടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപണമുയര്‍ത്തിയിരുന്നു. ബി.ജെ.പിക്കാര്‍ക്ക് കെജ്‌രിവാളിന്റെ വീട്ടിന് മുന്നില്‍ പ്രതിഷേധിക്കുന്നതിന് കുഴപ്പമില്ലെന്നും എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരെ അദ്ദേഹത്തെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ആം ആദ്മി ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക