അമൃത്സര്‍: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ തന്റെ മുഖ്യ ഉപദേശകനായി നിയമിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം ബാക്കിനില്‍ക്കെയാണ് അമരീന്ദര്‍ സിംഗിന്റെ പുതിയ നിയമനം.
ട്വിറ്ററിലൂടെയായിരുന്നു സിംഗ് ഇക്കാര്യം പുറത്തുവിട്ടത്.
2017ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനായി പ്രചരണ തന്ത്രങ്ങള്‍ മെനയാന്‍ കളത്തിലിറങ്ങിയ വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. അന്ന് പഞ്ചാബില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനും കഴിഞ്ഞിരുന്നു.
2022 ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി പ്രചാരണം നടത്താന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് പ്രശാന്ത് കിഷോര്‍ അറിയിച്ചതായി അമരീന്ദര്‍ സിംഗ് പറഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശാന്തിനെ മുഖ്യ ഉപദേശകനായി നിയമിച്ചതെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.
നിലവില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘടനയായ ഐ-പാകും.
2014 ല്‍ മോദി, 2015 ല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, 2017 ല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, 2019 ല്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ചുമതല പ്രശാന്ത് കിഷോറിനായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ പസ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Punjab Cm Appoints Prasanth Kishore As Chief Advisor