പഞ്ചാബ്: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചാബ്. കേരളത്തിന് പിന്നാലെ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം പാര്‍ലമെന്റ് കാര്യ മന്ത്രി ബ്രം മഹീന്ദ്ര ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രമേയത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പം ആംആദ്മിയും പിന്തുണച്ചു. എന്നാല്‍ ബി.ജെ.പി എതിര്‍പ്പറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളോടെ അത്തരത്തിലുള്ള പ്രമേയം പാസ്സാക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചിരുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുക, എന്‍.പി.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുക, എന്‍.ആര്‍.സി ബഹിഷ്‌കരിക്കുക എന്നീ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ സര്‍ക്കാരുകള്‍ പ്രമേയവുമായി മുന്നോട്ട് വരുന്നത് കേന്ദ്ര സര്‍ക്കാരിന് തലവേദനയാവുകയാണ്. കൂടാതെ ദല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത ദേശീയ ജനസംഖ്യാ പട്ടികയും സെന്‍സസും സംബന്ധിച്ച സുപ്രധാന യോഗം നടക്കുന്ന ദിവസം തന്നെയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയതും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ