ന്യൂദല്‍ഹി: കര്‍ഷകര്‍ക്കുള്ള താങ്ങുവിലയില്‍ ഡയരക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ നടപ്പാക്കലല്ലാതെ മുന്നില്‍ വേറെ വഴിയില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍. കേന്ദ്രത്തിന്റെ നിര്‍ബന്ധിത നിര്‍ദേശം നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് താങ്ങുവില ഡയരക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി നടപ്പാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര ഭക്ഷ്യമന്ത്രി നിരാകരിച്ചതായും പഞ്ചാബ് സര്‍ക്കാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയലുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.
” കര്‍ഷകര്‍ക്കായി ഡയരക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ പരമ്പരാഗത ആര്‍ത്തിയാസ് സമ്പ്രദായം ഉള്ളതിനാല്‍ ഞങ്ങള്‍ കൂടുതല്‍ സമയം തേടിയിരുന്നു, എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യം നിരസിച്ചു. ഞങ്ങള്‍ വളരെയധികം ശ്രമിച്ചു,” ബാദല്‍ പറഞ്ഞു.
ഏപ്രില്‍ 10 മുതല്‍ഡയരക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ നടപ്പാക്കാന്‍നാണ് തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Punjab Agrees To Implement Direct Bank Transfer For Farmers From April 10