| Sunday, 20th October 2019, 8:02 pm

ഈ യുവാവ് പറയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം; പൂനെയില്‍ അടച്ചൂപൂട്ടാന്‍ ഒരുങ്ങി ആയിരക്കണക്കിന് കമ്പനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയാണ്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ പൂനെയിലും സ്ഥിതി വ്യത്യസ്തമല്ല. ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഹബ്ബായ പൂനെയില്‍ നിരവധി കമ്പനികളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കിയതിന് ശേഷം ചെറുകിട ഫാബ്രിക്കേഷന്‍ സ്ഥാപനം ആരംഭിച്ച വ്യക്തിയാണ് 24കാരനായ അമിത് മൊഹിത്. വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രോളിയാണ് അമിതിന്റെ സ്ഥാപനത്തില്‍ ഉണ്ടാക്കിയിരുന്നത്. ദിവസവും 600 ട്രോളികള്‍ നിര്‍മ്മിച്ചിരുന്ന കമ്പനിയില്‍ ഇപ്പോള്‍ 20-30 എണ്ണമാണ് നിര്‍മ്മിക്കുന്നത്.

 ”ഈ ഒക്ടോബറില്‍ ഞാന്‍ ഒരു ട്രോളി പോലും നിര്‍മ്മിച്ചിട്ടില്ല. കാരണം ആരും അത് വാങ്ങാന്‍ എത്തുന്നില്ല. എല്ലാം നിലച്ചിരിക്കുകയാണ് 16 പേരാണ് കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ 12 പേരെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ബാക്കിയുള്ള നാല് ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്. ഇപ്പോള്‍ എന്റെ കയ്യില്‍ നിന്നെടുത്താണ് ശമ്പളം നല്‍കുന്നത്. ഇങ്ങനെ എങ്ങനെ ഒരു വ്യവസായം കൊണ്ട് നടക്കും?. എനിക്ക് ഇപ്പോള്‍ 13 ലക്ഷം രൂപയാണ് കടം. 53 ലക്ഷം രൂപ വലിയ 3 കമ്പനികള്‍ക്ക് നല്‍കാനുണ്ട്. ഞാന്‍ ശരിക്കും ഒരു മോശം സാഹചര്യത്തിലാണ്” അമിത് പറഞ്ഞു.
മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വ്യവസായ മേഖലയിലാണ് അമിതിന്റെ കമ്പനി പ്രവര്‍ത്തിക്കുന്നത്. 7000 ചെറുതും ഇടത്തരവും ആയ കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.നിങ്ങള്‍ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വ്യവസായ മേഖലയില്‍ പോയി നോക്കൂ. എല്ലാം അടഞ്ഞുകിടക്കുന്നത് കാണാം. തൊഴിലാളികള്‍ക്കെല്ലാം അവരുടെ തൊഴില്‍ നഷ്ടപ്പെട്ടു. എന്റെ പ്രായത്തിലുള്ള ചെറുപ്പക്കാര്‍ എന്നെ തേടിവരികയാണ് ജോലി അന്വേഷിച്ച്. പക്ഷെ ഒരാള്‍ക്ക് പോലും ജോലി നല്‍കാന്‍ കഴിയില്ല എനിക്കിപ്പോള്‍ എന്നും അമിത് പറഞ്ഞു.
അമിതിന്റെ സമാനമായ അവസ്ഥ തന്നെയാണ് കസേരകള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ ഉടമസ്ഥനായ ഉമേഷ് ബെഗാഡേയുടേയും. കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ തന്റെ ബിസിനസ് 50% ഇടിഞ്ഞെന്ന് ഉമേഷ് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതാണ് സ്ഥിതി, പ്രത്യേകിച്ച് ജി.എസ്.ടി വന്നതിന് ശേഷം. ഇപ്പോള്‍ വളരെ മോശമായി എന്ന് അദ്ദേഹം പറഞ്ഞു.ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവിടെ വലിയ രീതിയില്‍ ഫര്‍ണീച്ചര്‍ നിര്‍മ്മിക്കുന്ന കമ്പനികളുണ്ട്. അതേ പോലെ മാസത്തില്‍ 200-300 കസേരകള്‍ നിര്‍മ്മിക്കുന്ന കമ്പനികളും. സര്‍ക്കാര്‍ ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം വന്‍കിടക്കാരും ചെറുകിടക്കാരും ഒരേ പോലെയാണ് അനുഭവിക്കുന്നതെന്നും ഉമേഷ് പറഞ്ഞു.


സാമ്പത്തിക പ്രതിസന്ധിയുടെ അനുഭവത്തില്‍ ചെറുകിട വ്യവസായികളെല്ലാവരും ചേര്‍ന്ന് ഒരു അസോസിയേഷന്‍ രുപീകരിച്ചിട്ടുണ്ട്. അജോയ് ഭോര്‍ ആണ് അതിന്റ നേതൃത്വത്തില്‍. റബ്ബര്‍ വ്യവസായം കഴിഞ്ഞ 40 വര്‍ഷമായി നടത്തുന്ന വ്യക്തിയാണ് അജയ് ഭോര്‍. കഴിഞ്ഞ ആറ് മാസമായി എന്റെ കച്ചവടം 50% താഴ്ന്നു. ഇതിന്റെ പ്രധാന കാരണം ജി.എസ്.ടിയും നോട്ട് നിരോധനവുമാണ്. നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം ബിസിനസ് 60%ത്തിലേക്ക് താഴന്നു. അവിടെ നിന്നൊന്ന് കേറി വരുമ്പോഴായിരുന്നു ജി.എസ്.ടി. അത് വീണ്ടും പ്രഹരമായി. ഇപ്പോള്‍ ഞങ്ങളുടെ നിലനില്‍പ്പ് ഒരു ചോദ്യമാണ് എന്ന് അജയ് ഭോര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more