പൂനെ: കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് നിര്‍ബന്ധമാണെന്ന് നിര്‍ദ്ദേശം നിലനില്‍ക്കെ പൂനെ സ്വദേശി ധരിക്കുന്നത് സ്വര്‍ണത്തിന്റെ മാസ്ക്. 2.89 ലക്ഷം രൂപ വില വരുന്ന മാസ്കാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. ശങ്കര്‍ എന്നയാളാണ് സ്വര്‍ണ മാസ്ക് ധരിച്ചിരിക്കുന്നത്.
മാസ്ക് കനം കുറഞ്ഞതും സുഷിരങ്ങളുള്ളതുമാണ് അതിനാല്‍ ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഈ മാസ്ക് കൊവിഡിനെ പ്രതിരോധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഇദ്ദേഹം തന്നെ പറയുന്നുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്നാണ് ശങ്കര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ വെള്ളി കൊണ്ടുള്ള മാസ്ക് ധരിച്ചതു കണ്ടപ്പോഴാണ് തനിക്ക് സ്വര്‍ണം കൊണ്ടുള്ള മാസ്ക് വേണമെന്ന് തോന്നിയതെന്ന് ശങ്കര്‍ പറഞ്ഞു. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശങ്കറിന്റെ ചിത്രങ്ങള്‍ വൈറലാണ്.
Maharashtra: Shankar Kurade, a resident of Pimpri-Chinchwad of Pune district, has got himself a mask made of gold worth Rs 2.89 Lakhs. Says, “It’s a thin mask with minute holes so that there’s no difficulty in breathing. I’m not sure whether this mask will be effective.” #COVID19 pic.twitter.com/JrbfI7iwS4
— ANI (@ANI) July 4, 2020
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക