| Sunday, 15th September 2019, 10:34 am

മഹാരാഷ്ട്രയില്‍ ന്യൂനപക്ഷങ്ങളെ അണിനിരത്തി രാജു ഷെട്ടിയുടെ പുതിയ സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: സ്വാഭിമാനി പക്ഷ സ്ഥാപക അധ്യക്ഷനും കര്‍ഷകനേതാവുമായ രാജു ഷെട്ടി 17 ന്യൂനപക്ഷ സമുദായ സംഘടനകളെ ഒന്നിപ്പിച്ച് പ്രജാ ലോക്ഷാഹി പരിഷത്ത് (പി.എല്‍.പി) എന്ന പേരില്‍ മഹാരാഷ്ട്രയില്‍ പുതിയ സഖ്യം രൂപീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ അവഗണിച്ച് ന്യൂനപക്ഷസമുദായങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സാമൂഹിക സംഘടനയായിരിക്കും പി.എല്‍.പിയെന്ന് രാജു ഷെട്ടി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സംഘടനകളിലെ ചില അംഗങ്ങള്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാമെന്നും എന്നാല്‍ പി.എല്‍.പിയുടെ യഥാര്‍ത്ഥ പ്രവര്‍ത്തനം ആരംഭിക്കുന്നത് വോട്ടെടുപ്പിന് ശേഷമായിരിക്കുമെന്നും”പുതിയ സഖ്യം പ്രഖ്യാപിച്ച ശേഷം ഷെട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കുന്നത് തടയാന്‍ പി.എല്‍.പി ക്ക് സാധിക്കും.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാര്‍ വിള്ളല്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാറ്റം വോട്ടെടുപ്പില്‍ പ്രകടമാവുമെന്നും രാജു ഷെട്ടി വ്യക്തമാക്കി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രാജു ഷെട്ടി വിമര്‍ശനം ഉന്നയിച്ചു. കര്‍ഷക വായ്പകള്‍ എഴുതി തള്ളുന്നതിനെക്കുറിച്ചും മഹാരാഷ്ട്രയിലെ ഡാമുകളില്‍ ശരിയായ ജലവിതരണ പദ്ധതി രൂപീകരിക്കാത്തതെന്തുകൊണ്ടാണെന്നും രാജു ഷെട്ടി ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”എല്ലാ അണക്കെട്ടുകളും നിറയുന്നതുവരെ സര്‍ക്കാര്‍ എന്തുകൊണ്ട് കാത്തിരുന്നു? കൃത്യമായ ഇടവേളകളില്‍ വെള്ളം പുറത്തുവിടാത്തത് എന്തുകൊണ്ട്? സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നെങ്കില്‍ ഈ പ്രദേശത്തിന് 24,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമായിരുന്നില്ല. ‘ എന്നായിരുന്നു രാജു ഷെട്ടിയുടെ വിമര്‍ശനം.

We use cookies to give you the best possible experience. Learn more