പൂനെ: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ പൂനെ, ജാലഗോണ്‍, നാസിക്ക് എന്നിവിടങ്ങളിലായി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 11 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളുടെ മുകളിലും മരങ്ങളിലുമടക്കം കയറി നിന്ന 16,000 ത്തോളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു.
കനത്ത കുത്തൊഴുക്കിനെത്തുടര്‍ന്ന് മുംബൈ-ബെംഗളുരു ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നിരുന്ന അഞ്ചുപേര്‍ ഒഴുകിപ്പോയതായി പോലീസ് പറഞ്ഞു. ഇതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ സമീപത്തെ കിണറില്‍ നിന്ന് കണ്ടെടുത്തു. മഴയില്‍ അര്‍ണേശ്വറില്‍ മതിലിടിഞ്ഞു വീണതിനെത്തുടര്‍ന്ന് ഒന്‍പത് വയസുള്ള കുട്ടിയടക്കം അഞ്ച് പേര്‍ മരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നതായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. നസാരെ ഡാം തുറന്നു വിടുന്നതിനാല്‍ ബാരാമതിയില്‍ നിന്ന് 28,500 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി പൂനെ കളക്ടര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കനത്ത മഴയെ തുടര്‍ന്ന് പൂനെ ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വിവിധയിടങ്ങളില്‍നിന്നും മതിലിടിഞ്ഞ് വീഴുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. പുനെയിലും ബാരാമതിയിലും ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളെ വീതം നിയോഗിച്ചിട്ടുണ്ട്.