പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍(എഫ്.ടി.ഐ.ഐ) അനിശ്ചിതകാല നിരാഹാര സമരം നടത്തിയ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാളെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശിയായ അശ്വിന്‍ എ.കെയെ പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യാവസ്ഥ സുഖമായി തുടരുന്നുവെന്ന് ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Second-year editing student Ashwin A. K. has been admitted to Pune’s Sahyadri Hospital. The administration, according to the FTII Students’ Association, has not yet taken any action to put an end to the demonstrations@FTIIOfficial#protest#student#admittedpic.twitter.com/P0NQAeiykQ
— Pune Mirror (@ThePuneMirror) May 19, 2023
ഇന്‍സ്റ്റിറ്റ്യൂട്ട് അക്കാദമിക് കൗണ്‍സില്‍ ഒരു വദ്യാര്‍ത്ഥിക്കെതിരായി എടുത്ത വിവേചനപരമായ തീരുമാനത്തിനെതിരെയാണ് ഞായറാഴ്ച മുതല്‍ ഇവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
സമരം തുടങ്ങി അഞ്ച് ദിവസം ആയിട്ടും ഇതുവരെ ഒരു നടപടിയും ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും എഫ്.ടി.ഐ.ഐ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഒരു തവണ സമരവേദിയിലെത്തുന്നതിന് പോലും അധികൃതര്‍ കൂട്ടാക്കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം, വെള്ളിയാഴ്ച രാവിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി നിരാഹാര സമരത്തില്‍ പങ്കെടുത്തതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Content Highlight: Pune Film Institute hunger strike, Unhealthy Malayalee student in hospital