| Friday, 25th August 2017, 5:08 pm

128 ഇടത്ത് റാം റഹീമിന്റെ അനുകൂലികളുടെ അക്രമം; 11പേര്‍ കൊല്ലപ്പെട്ടു; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ച്കുല: ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമം. 128 ഇടത്ത് നടന്ന അക്രമസംഭവങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

കലാപത്തിനു സമാനമായ സംഭവങ്ങളാണ് കോടതി വിധിക്ക് പിന്നാലെ ഇരുസംസ്ഥാനങ്ങളിലും ഉടലെടുത്തിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്ത ഗുര്‍മീതിന്റെ അനുയായികള്‍ റെയില്‍വേ സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും പെട്രോള്‍ പമ്പുകളും ആക്രമിച്ചു.


Also read:  ‘മതിലു ചാട്ടം വനിതാ ജയിലിലേക്കും’; വനിതാ ജയിലിലേക്ക് മരത്തിലൂടെ ഊര്‍ന്നിറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ആക്രമണത്തില്‍ നിരവധി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ചിലയിടങ്ങളില്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഗുര്‍മീത് കുറ്റക്കാരനെന്ന് വിധിച്ച പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഇയാളുടെ 60,000 അനുയായികള്‍ വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കോടതി പരിസരത്ത് സൈന്യം വീണ്ടും ഫ്‌ളാഗ് മാര്‍ച്ച് നടത്തിയിരുന്നു.

വീഡിയോ

വീഡിയോ കടപ്പാട്എ: .ബി.പി ന്യൂസ്‌

We use cookies to give you the best possible experience. Learn more