| Friday, 27th October 2017, 8:17 am

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (78) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡ് എന്നിവയും 2009ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വവും മാതൃഭൂമി സാഹിത്യ പുരസ്‌കാരവും പുനത്തിലിന് ലഭിച്ചിട്ടുണ്ട്.

1940 ഏപ്രിലില്‍ വടകരയിലായിരുന്നു പുനത്തിലിന്റെ ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയില്‍ പ്രവാസ ജീവിതവും പുനത്തില്‍ നയിച്ചിട്ടുണ്ട്. അലീമയാണ് ഭാര്യ.

ഒട്ടേറെ നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലും പുനത്തില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്), അലിഗഢിലെ തടവുകാരന്‍, സൂര്യന്‍, കത്തി, സ്മാരകശിലകള്‍ കലീഫ, മരുന്ന്, കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങള്‍, ദുഃഖിതര്‍ക്കൊരു പൂമരം, സതി, മിനിക്കഥകള്‍, തെറ്റുകള്‍, നരബലി, കൃഷ്ണന്റെ രാധ, ആകാശത്തിനു മറുപുറം, എന്റെ അച്ഛനമ്മമാരുടെ ഓര്‍മ്മയ്ക്ക് ,കാലാള്‍പ്പടയുടെ വരവ് ,അജ്ഞാതന്‍, കാമപ്പൂക്കള്‍, പാപിയുടെ കഷായം, ഡോക്ടര്‍ അകത്തുണ്ട്, തിരഞ്ഞെടുത്ത കഥകള്‍, കന്യാവനങ്ങള്‍, നടപ്പാതകള്‍, എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍( ആത്മകഥാപരമായ രചന)

കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, മേഘക്കുടകള്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍, ക്ഷേത്രവിളക്കുകള്‍, ക്യാമറക്കണ്ണുകള്‍, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, പുനത്തിലിന്റെ കഥകള്‍, ഹനുമാന്‍ സേവ, അകമ്പടിക്കാരില്ലാതെ കണ്ണാടി വീടുകള്‍, കാണികളുടെ പാവകളി, തിരഞ്ഞെടുത്ത നോവലൈറ്റുകള്‍, ജൂതന്മാരുടെ ശ്മശാനം, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകള്‍, സംഘം, അഗ്‌നിക്കിനാവുകള്‍, മുയലുകളുടെ നിലവിളി, പരലോകം, വിഭ്രമകാണ്ഡം, കഥായനം, കുറേ സ്ത്രീകള്‍ പുനത്തിലിന്റെ നോവലുകള്‍, വാകമരങ്ങള്‍ തുടങ്ങിയവയാണ് പുനത്തിലിന്റെ കൃതികള്‍.

We use cookies to give you the best possible experience. Learn more