[]കോഴിക്കോട്: പ്രശസ്ത കവി ##ഒ.എന്‍.വിക്കെതിരെ രൂക്ഷവിമര്‍ശവുമായി പുനത്തില്‍ കുഞ്ഞബ്ദുള്ള. ഒ.എന്‍ വി ഒരു നല്ല കവിയോ ഒരു നല്ല മനുഷ്യനോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.[]
കോഴിക്കോട്ട് ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് പുനത്തില്‍ ഒ.എന്‍.വിക്കെതിരെ ആഞ്ഞടിച്ചത്. എപ്പോഴും അവാര്‍ഡ് നോക്കിയിരിക്കുന്നയാളാണ് ഒ.എന്‍.വിയെന്നും നല്ല മനുഷ്യനാവണമെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യണമെന്നും പുനത്തില്‍ പറഞ്ഞു.
മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന ആളല്ല അദ്ദേഹം. നല്ല മനുഷ്യരും നല്ല എഴുത്തുകാരും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മലയാളത്തില്‍ വലിയ എഴുത്തുകാരുണ്ട്. എന്നാല്‍, നല്ല മനുഷ്യര്‍ അപൂര്‍വമാണ്.
തനിക്ക് ലഭിക്കേണ്ടിയിരുന്ന ഒരു അവാര്‍ഡ് നഷ്ടപ്പെടുത്തിയതിന്റെ കാരണക്കാരനും ഒ.എന്‍.വിയാണ്. ഒ.എന്‍.വി കാരണം 50,000 രൂപയുടെ അവാര്‍ഡാണ് എനിയ്ക്ക് നഷ്ടമായത്.
ഒ.എന്‍.വി ചുമതലക്കാരനായ ഒരു കമ്മിറ്റിയുടേതായിരുന്നു അവാര്‍ഡ്. എന്റെ പേര് പുരസ്‌ക്കാരത്തിനായി വന്നപ്പോള്‍ ആ അവാര്‍ഡ് എനിയ്ക്ക് തരരുതെന്നും അങ്ങനെ ചെയ്താല്‍ താന്‍ ചുമതലയില്‍നിന്ന് ഒഴിയുമെന്നും ഒ.എന്‍.വി ഭീഷണിപ്പെടുത്തി.
ഒടുവില്‍ അവാര്‍ഡ് കമ്മിറ്റി വേറെ ആളെ അവാര്‍ഡിന് തിരഞ്ഞെടുത്തു.
കുറച്ചു നാള്‍ മുമ്പ് ഗള്‍ഫില്‍നിന്ന് ഞാന്‍ നല്‍കിയ ഒരു അഭിമുഖമാണ് അതിന് കാരണം കാരണം. ഒ.എന്‍.വി ഒന്നാം തരം ഗാനരചയിതാവും മൂന്നാംകിട കവിയുമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ സത്യം പറഞ്ഞതുകൊണ്ടാണ് അവാര്‍ഡ് നഷ്ടമായതെന്നും പുനത്തില്‍ കുറ്റപ്പെടുത്തി.