മലപ്പുറം: പുനലൂര്‍ സീറ്റില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
തര്‍ക്കം തുടരുന്ന പേരാമ്പ്ര സീറ്റില്‍ പ്രഖ്യാപനം പിന്നീട് നടത്തും. പേരാമ്പ്ര സീറ്റ് ലീഗിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്.
കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് ഇത്തവണ ലീഗിന് നല്‍കിയത്. ഇവിടെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പി.എം.എ സലാമിന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ചുമതല നല്‍കിയതായി വാര്‍ത്താ സമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.പി.എ മജീദ് മത്സരിക്കുന്നതിനിലാണ് സലാമിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. തിരൂരങ്ങാടിയില്‍ കെ.പി.എ മജീദിനെ മാറ്റി സലാമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. ഇതിന് പകരമായാണ് ജനറല്‍ സെക്രട്ടറി ചുമതല നല്‍കിയതെന്നാണ് സൂചന.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Punaloor League Seat Abdurahman Randathani