| Friday, 25th August 2017, 4:29 pm

കോടതി വിധിക്ക് പിന്നാലെ ഹരിയാനയില്‍ അക്രമം; പഞ്ച്കൂലയില്‍ സൈന്യത്തിന്റെ ഫ്‌ളാഗ് മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയില്‍ വ്യാപക അക്രമം. മാധ്യമപ്രവര്‍ത്തകര്‍ക്കും സൈന്യത്തിനും നേരെ റാം റഹീം അനുകൂലികള്‍ കല്ലെറിഞ്ഞു.

സ്ഥലത്ത് സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സി.ബി.ഐ കോടതി പരിസരത്ത് തടിച്ച്കൂതിയ അനുയായികളാണ് സംഘര്‍ഷം ആരംഭിച്ചത്. ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക. സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


Also read: ബലാത്സംഗകേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരന്‍


പഞ്ച്കൂല മേഘലയില്‍ വൈദ്യൂത ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് റാം റഹീം കുറ്റകാരനെന്ന് കണ്ടെത്തിയത്. നൂറ് കണക്കിന് അനുയായികളാണ് കോടതിക്ക് പുറത്തും മറ്റുപ്രദേശങ്ങളിലുമായി എത്തിച്ചേര്‍ന്നിരിക്കുന്നത്.

റാം റഹീം സിങ് രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തതെന്ന കേസില്‍ 2012ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളോട് സമാധാനം നിലനിര്‍ത്തണമെന്ന് ഗുര്‍മീത് രാം റഹീം സിങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more