| Thursday, 21st March 2019, 5:26 pm

പുല്‍വാമ ഭീകരാക്രമണം നരേന്ദ്രമോദി വോട്ടിനുവേണ്ടി സൃഷ്ടിച്ചത്; രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോദി അവരെ കൊന്നു; റാം ഗോപാല്‍ യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടിനുവേണ്ടി സൃഷ്ടിച്ചതെന്ന് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ സുരക്ഷാ ജിവക്കാരെ കൊല്ലുകയായിരുന്നെന്നും റാം ഗോപാല്‍യാദവ് കുറ്റപ്പെടുത്തി.

സൈനികര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ഒട്ടു സന്തുഷ്ടരല്ലെന്നും അദ്ദേഹം ആരോപിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതില്‍ അന്വേഷണം നടത്തുമെന്നും പ്രമുഖരായ പലരുടേയും പേര് പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രി ആകാം: സൂചനയുമായി മായാവതി

“സൈനികര്‍ മോദി ഭരണത്തില്‍ ഒട്ടും സന്തുഷ്ടരല്ല. മോജി സര്‍ക്കാര്‍ വോട്ടിവുവേണ്ടി സൈനികര്‍ കൊല്ലുകയായിരുന്നു.പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതില്‍ അന്വേഷണം നടത്തും അതോടെ പല പ്രമുഖരുടേയും പേരുകള്‍ പുറത്തുവരും.” റാം ഗോപാല്‍യാദവ് എ.എന്‍.ഐ യോട് പറഞ്ഞു.

ജമ്മുവിലും ശ്രീനഗറിലും യാതൊരു സുരക്ഷായും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും സൈനികരെ ഒരു സുരക്ഷിതമല്ലാത്ത ബസിലായിരുന്നു കൊണ്ടുപോയിരുന്നതെന്നും അത് ഒരു ഗൂഢാലോചനുടെ ഭാഗമായിരുന്നെന്നും റേം ഗോപാല്‍ യാദവ് ആരോപിച്ചു.

എന്നാല്‍ റാം ഗോപാല്‍ യാദവിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് രംഗത്തെത്തി. സൈനികരുടെ ആത്മവിര്യം കെടുത്തുന്ന പ്രസ്ഥാവന നടത്തിയതിന് യാദവ് സൈനികരോട് മാപ്പ് പറയണമെന്ന് യോഗി ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more