| Monday, 18th February 2019, 10:42 am

പുല്‍വാമ ആക്രമണം; ഐ.എം.ജി റിലയന്‍സ് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറി

സ്പോര്‍ട്സ് ഡെസ്‌ക്

കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പ്രൊഡക്ഷന്‍ പാര്‍ട്ണര്‍ സ്ഥാനത്ത് നിന്നും ഐ.എം.ജി റിലയന്‍സ് പിന്മാറി. ടൂര്‍ണമെന്റ് തത്സമയ സംപ്രേഷണം ചെയ്യുന്നതിനായുള്ള സാങ്കേതിക സഹായമടക്കം ഐ.എം.ജി റിലയന്‍സാണ് നല്‍കേണ്ടിയിരുന്നത്.

ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് റിലയന്‍സ് അറിയിച്ചിട്ടുണ്ടെന്നും പുതിയ പ്രൊഡക്ഷന്‍ പാര്‍ട്ണറെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പിസിബി മാനേജിങ് ഡയറക്ടര്‍ വസീം ഖാന്‍ പറഞ്ഞു.

ടൂര്‍ണമെന്റിന്റെ സംപ്രേഷണം ഇന്നലെ ഇന്ത്യയില്‍ നിര്‍ത്തിവെച്ചിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഐ.എം.ജി പി.എസ്.എല്ലിലെ പ്രൊഡക്ഷന്‍ പാര്‍ട്ണറായത്. ഇന്ത്യയില്‍ വിതരണവകാശമുള്ള ഡി സ്പോര്‍ട്സാണ് തീരുമാനമെടുത്തത്. 2017ല്‍ ഡിസ്‌കവറി ഏഷ്യാ പസിഫിക് ആരംഭിച്ച ചാനലാണ് ഡി സ്‌പോര്‍ട്‌സ്.

2015 സെപ്റ്റംബറില്‍ ആരംഭിച്ച പി.എസ്.എല്‍ ട്വന്റി20 ലീഗില്‍ 6 ടീമുകളാണ് കളിക്കുന്നത്.

We use cookies to give you the best possible experience. Learn more