| Tuesday, 4th July 2017, 10:35 am

സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട്: പള്‍സര്‍ സുനി മാധ്യമങ്ങളോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പള്‍സര്‍ സുനിയെ പൊലീസ് കോടതിയില്‍ എത്തിച്ചു. അങ്കമാലി കോടതിയിലാണ് പള്‍സര്‍ സുനിയെ ഹാജരാക്കുന്നത്.

കനത്ത സുരക്ഷയോടെയാണ് പൊലീസ് പള്‍സര്‍ സുനിയെ കോടതിയില്‍ എത്തിച്ചത്. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സുനി എന്തെങ്കിലും സംസാരിക്കുന്നത് ഒഴിവാക്കുന്നതിനായി വാഹനം കോടതിക്കുള്ളിലേക്ക് കയറ്റി സുനിയെ കോടതിയ്ക്കകത്തേക്ക് പ്രവേശിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്.

കോടതിയ്ക്കുള്ളിലേക്കു കടക്കവെ കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയുണ്ടോ, ദിലീപിന് പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയെങ്കിലും “സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട്” എന്നതായിരുന്നു സുനിയുടെ പ്രതികരണം.


Must Read:ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ നേതൃത്വത്തില്‍ ബീഫ് വില്‍ക്കാന്‍ സഹകരണസംഘം


അതിനിടെ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ശക്തമാകവെ താരങ്ങളായ ദിലീപും നാദിര്‍ഷയും നിയമോപദേശം തേടി. പ്രമുഖ അഭിഭാഷകരില്‍ നിന്നാണ് ഇരുവരും നിയമോപദേശം തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകളും തേടിയ ഇരുവരും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Latest Stories

We use cookies to give you the best possible experience. Learn more