പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് മാഗസിന്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്. “പള്ളീലച്ഛന്‍ കുട്ടീടച്ഛനായപ്പോള്‍” എന്ന കവിത മാഗസിനില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാനേജ്‌മെന്റ് നിലപാട് കടുപ്പിച്ചത്.
2017-18 അധ്യയന വര്‍ഷം പുറത്തിറക്കേണ്ട “വയറ്റാട്ടി” എന്ന കോളേജ് മാഗസിനാണ് മാനേജ്‌മെന്റ് തടഞ്ഞിരിക്കുന്നത്. എന്നാല്‍ മാനേജ്‌മെന്റ് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ രംഗത്ത് വന്നിട്ടുണ്ട്.
ALSO READ:കുറുവടി കൊണ്ട് വടിച്ചു തീര്‍ക്കാനാവാത്ത മീശ; മീശ പുസ്തകമായി നാളെ ഇറങ്ങുന്നു
കവിതയില്‍ മതത്തേയോ സമൂഹത്തേയോ ആക്ഷേപിക്കുന്നില്ലെന്നും, കൊട്ടിയൂര്‍ പീഡനവുമായി ബന്ധപ്പെട്ട ഒരു വൈദികനെ മാത്രമേ കവിതയില്‍ പരാമര്‍ശിക്കുന്നുള്ളു എന്നും എസ്.എഫ്.ഐ അഭിപ്രായപ്പെടുന്നു. എസ്.എഫ്.ഐ തന്നെയാണ് മാഗസിന്‍ എഡിറ്റര്‍ സീറ്റ് കോളേജില്‍ വിജയിച്ചിട്ടുള്ളത്.
ഈ കവിതയുടെ പേരില്‍ മാഗസിന് അനുവദിക്കേണ്ട ഫണ്ട് മാനേജ്‌മെന്റ് തടഞ്ഞ് വെച്ചിരിക്കുകയാണെന്നും, വരാനിരിക്കുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് മുമ്പ് മാഗസിന്‍ പുറത്തിറക്കേണ്ടതുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മാഗസിനെതിരെയാണ് കോളേജിലെ കെ.എസ്.യുവും നിലപാട് സ്വീകരിച്ചിട്ടുള്ളത്.