| Saturday, 11th March 2017, 2:48 pm

'പുലിമുരുകന്‍' വി.എഫ്.എക്‌സ് വീഡിയോ പുറത്ത്; കടുവയുമായുള്ള രംഗങ്ങള്‍ സൃഷ്ടിച്ചത് എങ്ങനെയെന്ന് കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളം ബോക്‌സ് ഓഫീസില്‍ പുതുചരിത്രമെഴുതിയ ചിത്രമാണ് മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ പിറന്ന പുലുമുരുകന്‍. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സാങ്കേതിക മേന്‍മ കൊണ്ടും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍ യഥാര്‍ത്ഥ കടുവയ്‌ക്കൊപ്പം വി.എഫ്.എക്‌സ് രംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ വി.എഫ്.എക്‌സ് ഉപയോഗിച്ച് സൃഷ്ടിച്ച രംഗങ്ങള്‍ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഫയര്‍ഫ്‌ളൈ ക്രിയേറ്റിവ് സ്റ്റുഡിയോസ്. പുലിമുരുകന്റെ വി.എഫ്.എക്‌സ് ജോലികള്‍ ചെയ്ത കമ്പനിയാണ് ഫയര്‍ ഫ്‌ളൈ.

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ സംഘട്ടനരംഗങ്ങളുടെ വി.എഫ്.എക്‌സ് മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വിട്ടത്. പല രംഗങ്ങളിലേയും കൃത്രിമ കടുവയെ എങ്ങനെയാണ് ഉണ്ടാക്കിയത് എങ്ങനെ എന്ന് വീഡിയോ കാണിച്ചു തരുന്നു.

മലയാളത്തില്‍ നിന്ന് ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ കയറിയ പുലിമുരുകന്‍ ഗ്രോസ് കളക്ഷന്‍ 150 കോടി രൂപയില്‍ എത്തിയിട്ടാണ് ജൈത്രയാത്ര അവസാനിപ്പിച്ചത്.

Firefly”s VFX in “Pulimurugan” from Firefly Creative Studio on Vimeo.

We use cookies to give you the best possible experience. Learn more