മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകന്‍ ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം തികഞ്ഞു. ബോക്സ് ഓഫീസില്‍ അപ്രതീക്ഷിത കുതിപ്പുമായി മുന്നേറിയ പുലിമുരുകന്‍ 100- 150 കോടി ക്ലബ്ബുകളില്‍ കയറുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും നേടി.
2016 ഒക്ടോബര്‍ 7 നായിരുന്നു പുലിമുരുകന്‍ എന്ന വിജയ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയത്. പുലിമുരുകന്റെ മൂന്നാം വാര്‍ഷികത്തില്‍ മറ്റൊരുവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപ്പാടം.
പുലിമുരുകന്‍ ഒരുക്കിയ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായാണ് ടോമിച്ചന്‍ മുളകുപ്പാടത്തിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാം എന്നും ടോമിച്ചന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വൈശാഖ് സംവിധാനം ചെയ്ത പുലിമുരകന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണ ആണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാംജിത് മുഹമ്മദ് എഡിറ്റിംഗും ഗോപി സുന്ദര്‍ ആണ് സംഗിത സംവിധാനം നിര്‍വഹിച്ചു.
ഫൈറ്റ് മാസ്റ്റര്‍ പിറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.