| Sunday, 15th October 2023, 10:36 am

പുലിമടയുമായി ജോജുവും കൂട്ടരും വരുന്നു; ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകൻ എ.കെ സാജനും- മലയാളത്തിന്റെ പ്രിയപ്പെട്ട താരം ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന പുലിമടയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ ഗാനങ്ങളും എല്ലാം തന്നെ പ്രേക്ഷർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍)എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ ഏറെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്.

മലയാളത്തിൽ നിരവധി സിനിമകൾക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ച എകെ സാജൻ കഥ,തിരക്കഥ എഡിറ്റിങ് കൂടി ചെയ്യുന്ന ചിത്രമാണ് പുലിമട. ജോജു ജോർജ്ജും എ.കെ. സാജനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുലിമട. വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.

ഇങ്ക് ലാബ് സിനിമാസിന്റേയും,ലാൻഡ് സിനിമാസിന്റേയും ബാനറുകളിൽ, രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്ന് ആണ് പുലിമട നിർമ്മിക്കുന്നത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ജോജുവിന് ഐശ്വര്യ രാജേഷിനും ലിജോ മോൾക്കും ഒപ്പം ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മ്യൂസിക്-ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം-അനിൽ ജോൺസൻ,പ്രൊഡക്ഷൻ ഡിസൈനർ-വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വർക്കി ജോർജ്ജ്, പ്രൊഡക്ഷൻ കണ്ട്രളർ-രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി-പുൽപ്പള്ളി, ഷമീർ ശ്യാം, കൊസ്റ്റും-സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ്&മിക്സിങ്-സിനോയ്‌ ജോസഫ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ഡി.ഐ-ലിജു പ്രഭാകർ, vfx-പ്രോമിസ്, മാർക്കറ്റിങ്-ഒബ്സ്ക്യുറ,സ്റ്റിൽ-അനൂപ് ചാക്കോ റിൻസൻ എം ബി,പി.ആർ. ഓ-മഞ്ജു ഗോപിനാഥ്, ഡിസൈൻ-ഓൾഡ്മോങ്ക്സ് ആൻ മെഗാ മീഡിയയും ,ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ഒക്ടോബർ 26 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തിക്കുന്നത്.

Content Highlight: pulimada movie’s official trail out

We use cookies to give you the best possible experience. Learn more