ഭുവനേശ്വര്‍: സൂപ്പര്‍ കപ്പിലെ ആദ്യ പോരാട്ടിനിറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു മികച്ച തുടക്കം. മത്സരം പത്ത് മിനുട്ട് പൂര്‍ത്തിയായതിനു പിന്നാലെ കേരളം ലീഡെടുത്തു. പതിനൊന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെയാണ് വിക്ടര്‍ പള്‍ഗ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്.
നെറോക്ക താരത്തിന്റെ ഹാന്‍ഡ് ബോളിനു ലഭിച്ച പെനാല്‍റ്റിയാണ് പുള്‍ഗ ലക്ഷ്യത്തിലെത്തിച്ചത്. മലയാളിത്താരങ്ങളായ പ്രശാന്തും വിനീതും ചേര്‍ന്ന് നടത്തിയ മികച്ച നീക്കത്തിന്റെ ഫലമാണ് ആദ്യ ഗോള്‍.
ആദ്യ ഗോള്‍ വീണതോടെ മത്സരത്തില്‍ കേരളം ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. 17 മിനുട്ടില്‍ നെറോക്കയ്ക്ക ലഭിച്ച കോര്‍ണര്‍ കിക്ക് കേരളാ ബോക്‌സില്‍ ഭീതിവിതച്ചെങ്കിലും അപകടം ഉണ്ടാക്കിയില്ല.
2016- 17 സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ജേതാക്കളായ നെറോക്ക ഈ സീസണിലാണ് ഒന്നാം ഡിവിഷനിലേക്ക് പ്രവേശിക്കുന്നത്. ഐ ലീഗിലെ ആദ്യ ഡിവിഷനില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്താണ് മണിപ്പൂരില്‍ നിന്നുമുള്ള ക്ലബ്ബ് സൂപ്പര്‍ കപ്പിനു യോഗ്യത നേടിയത്.
ഐ ലീഗില്‍ ഏറ്റവും കുറവ് ഗോളുകള്‍ വഴങ്ങിയ ക്ലബ് കൂടിയാണ് നെറോക്ക. മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ കണ്ടെത്തുന്ന നെറോക്കയ്‌ക്കെതിരെ ഡേവിഡ് ജെയിംസ് അറ്റാക്കിങ്ങ് ഫുട്‌ബോള്‍ തന്നെയാകും പുറത്തെടുക്കുക.