| Saturday, 26th November 2022, 6:39 pm

പുലയാടി മക്കള്‍ക്ക് പുലയാണ് പോലും; പഴയ കവിതയുടെ റീമേക്കുമായി ഭാരത സര്‍ക്കസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവ് കൂടിയായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഭാരത സര്‍ക്കസിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ എന്ന കവിതയുടെ റീമിക്‌സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു എന്നിവരെയാണ് പ്രധാനമായും പാട്ടില്‍ കാണിക്കുന്നത്. പൊലീസ് പീഡനങ്ങളുടെ ദൃശ്യങ്ങളും പാട്ടില്‍ കാണാം.

ബെസ്റ്റ് വേ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മിച്ച ചിത്രത്തില്‍ ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഡിസംബര്‍ 9ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍- വി.സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ഗാനരചന- ബി.കെ ഹരിനാരായണന്‍, കവിത- പി.എന്‍.ആര്‍. കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ് മനോഹര്‍, കോ-ഡയറക്ടര്‍- പ്രകാശ് കെ. മധു, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍- പി.ആര്‍.ഒ- എ.എസ്. ദിനേശ്. മാര്‍ക്കറ്റിങ് ആന്റ് പി.ആര്‍. സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ ബ്രാന്റിങ്- ഒബ്‌സ്‌ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

Content Highlight: pulayadi makkalkk pulayanu polum song from bharatha circus

We use cookies to give you the best possible experience. Learn more