അഭിനേതാവ് കൂടിയായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഭാരത സര്‍ക്കസിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ എന്ന കവിതയുടെ റീമിക്സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു എന്നിവരെയാണ് പ്രധാനമായും പാട്ടില്‍ കാണിക്കുന്നത്. പൊലീസ് പീഡനങ്ങളുടെ ദൃശ്യങ്ങളും പാട്ടില്‍ കാണാം.
ബെസ്റ്റ് വേ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മിച്ച ചിത്രത്തില്‍ ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന് എം.എ. നിഷാദ് എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഡിസംബര്‍ 9ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.