| Wednesday, 4th January 2017, 5:18 pm

വര്‍ഗീയ പ്രസംഗം നടത്തിയ എന്‍.ഗോപാലകൃഷ്ണന് അവാര്‍ഡ് കൊടുക്കുന്ന ചടങ്ങില്‍ ഇടതുമന്ത്രിമാര്‍ പങ്കെടുക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ടി.ആര്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റിബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ “ശ്രീ നാരായണ” പുരസ്‌കാരം മന്ത്രി വി.എസ് സുനില്‍കുമാറാണ് നല്‍കുന്നത്. മന്ത്രി എ.സി മൊയ്തീനാണ് പരിപാടിയുടെ ഉദ്ഘാടകന്‍.


തിരുവനന്തപുരം:  വിദ്വേഷ പ്രസംഗം നടത്തിയ സംഘപരിവാര്‍ സൈദ്ധാന്തികന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള മന്ത്രിമാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. മന്ത്രിമാരായ വി.എസ് സുനില്‍ കുമാര്‍, എ.സി മൊയ്തീന്‍ ഗോപാലകൃഷ്ണന് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്.

ടി.ആര്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റിബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ “ശ്രീ നാരായണ” പുരസ്‌കാരം മന്ത്രി വി.എസ് സുനില്‍കുമാറാണ് നല്‍കുന്നത്. മന്ത്രി എ.സി മൊയ്തീനാണ് പരിപാടിയുടെ ഉദ്ഘാടകന്‍.

ശാസ്ത്രവിരുദ്ധതെയും ഹൈന്ദവ വര്‍ഗീയവാദവും പ്രചരിപ്പിക്കുന്നയാളാണ് എന്‍. ഗോപാലകൃഷ്ണനെന്നും ഇങ്ങനൊരാള്‍ക്ക് അവാര്‍ഡ് നല്‍കി പ്രോത്സാഹിപ്പിക്കുന്ന ചടങ്ങില്‍ നിന്ന് ഇടതുമന്ത്രിമാര്‍ പങ്കെടുക്കരുതെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് അദ്ധ്യക്ഷന്‍ കെ.പി അരവിന്ദന്‍ പറഞ്ഞു.


Read more: മോദി വാക്കുമാറ്റുന്നതിന് ഒരു ഉദാഹരണം കൂടി: മുഖ്യമന്ത്രിയായിരുന്ന മോദിയും പ്രധാനമന്ത്രി മോദിയും കേന്ദ്രസഹായത്തെക്കുറിച്ച് പറയുന്നതിങ്ങനെ


മലപ്പുറത്ത് നിന്ന് എം.എല്‍.എമാര്‍ കൂടാന്‍ കാരണം മുസ്‌ലിംങ്ങള്‍ പന്നി പ്രസവിക്കുന്നത് പോലെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്നും രണ്ടും മുന്നും ഭാര്യമാരെ വെച്ച് പ്രസവിച്ച് കൂട്ടുന്നതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പ്രസംഗം. ഇസ്‌ലാം മതത്തിന്റെ പേരില്‍ രൂപീകരിച്ച് ജില്ലയാണ് മലപ്പുറമെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു.

സംഭവത്തില്‍ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വീഡിയോക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. മുമ്പും ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറാണ്.

We use cookies to give you the best possible experience. Learn more