| Thursday, 27th December 2018, 8:09 am

ഗാംഗുലിയേയും പിന്തള്ളി പൂജാരയുടെ സെഞ്ച്വറി നേട്ടം; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ചുറി. തന്റെ പതിനേഴാം സെഞ്ചുറിയാണ് പൂജാര മെല്‍ബണില്‍ പൂര്‍ത്തിയാക്കിയത്.

ഓസീസ് പര്യടനത്തില്‍ പൂജാരയുടെ രണ്ടാം സെഞ്ച്വറിയാണിത്. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തിട്ടുണ്ട്. 104 റണ്‍സോടെ പൂജാരയും 74 റണ്‍സോടെ കോഹ്‌ലിയും ക്രീസിലുണ്ട്.

ALSO READ: ദ്രാവിഡിന്റെ പിന്‍ഗാമി തന്നെ; വീണ്ടും റെക്കോഡുമായി പൂജാര

സെഞ്ച്വറി നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരയ്ക്ക് സാധിച്ചു. ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ പൂജാര ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണൊപ്പമെത്തി.

215ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. അധികം വൈകാതെ പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കി. 285 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെയാണ് പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ALSO READ: കിരീടത്തോടടുത്ത് ലിവര്‍പൂള്‍; തോല്‍വിയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സിറ്റി

155 റണ്‍സാണ് കോഹ്‌ലി-പൂജാര സഖ്യം ഇതുവരെ കൂട്ടിച്ചേര്‍ത്തത്. അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ. റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇറങ്ങാനിരിക്കെ മികച്ച സ്‌കോറിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. മായങ്ക് അഗര്‍വാള്‍ (76), ഹനുമ വിഹാരി (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more