പുതുച്ചേരി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് അസൂയ ആണെന്ന് പുതുച്ചേരി കായിക മന്ത്രി മല്ലടി കൃഷ്ണ റാവു. അതുകൊണ്ടാണ് കേന്ദ്രഭരണ പ്രദേശത്ത് ടി 20 ടൂര്‍ണമെന്റ് തടയാന്‍ ശ്രമിക്കുന്നതെന്നും റാവു പറഞ്ഞു.
” ബേദിക്ക് അസൂയയുണ്ട്, സ്വയം പരസ്യം ചെയ്യാന്‍ വേണ്ടിയാണ് ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ടി -20 ടൂര്‍ണമെന്റ് നടത്താന്‍ ഭരണകക്ഷിയും പ്രതിപക്ഷവും പിന്തുണ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര, ടി -20 മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ നിലവില്‍ പോണ്ടിച്ചേരിയില്‍ ഒരു ക്രിക്കറ്റ് മൈതാനമുണ്ട്, ”റാവു പറഞ്ഞു.
പ്രാന്തപ്രദേശത്തുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറ്റം നടത്തിയതിന് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രൊമോട്ടര്‍മാര്‍ക്കെതിരെ നടപടികള്‍ ആരംഭിക്കാന്‍ കിരണ്‍ ബേദി ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് റാവുവിന്റെ പ്രതികരണം.
എല്‍.ജിക്ക് ഉത്തരവുകള്‍ പാസാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും റാവു പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Puducherry Sports Minister says L-G Kiran Bedi is ‘jealous’