പുതുച്ചേരി: പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ പുതുച്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാം എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട 43കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പുതുച്ചേരിയിലെ ആര്യക്കുപ്പം സ്വദേശിയായ സത്യാനന്ദം ആണ് വിവാദ പോസ്റ്റിന് പിന്നില്‍. അറസ്റ്റിന് ശേഷം ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയെന്നും ഇപ്പോള്‍ റിമാന്‍ഡിലാണെന്നും പൊലീസ് അറിയിച്ചു.
ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 505(1) 505(2) പ്രകാരം കേസെടുത്തിരിക്കുകയാണ്.
മോദിയെ പോട തയ്യാര്‍. അഞ്ച് കോടി കൊടുക്ക യാര്‍ തയ്യാര്‍? ( മോദിയെ കൊല്ലാന്‍ തയ്യാറാണ്. ആര് അഞ്ച് കോടി രൂപ തരും?), എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയത്.
ഈ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട ഒരു ടാക്‌സി ഡ്രൈവറാണ് വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിക്കുകയായിരുന്നു.
സത്യ സത്യ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുമായിരുന്നു പോസ്റ്റ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ നിരവധി ദേശീയ നേതാക്കള്‍ക്കെതിരെ ഇയാള്‍ വിദ്വേഷ പരാമര്‍ശം നടത്തിയതായി പൊലീസ് കണ്ടെത്തി. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന രീതിയിലും ചില പോസ്റ്റുകള്‍ ഈ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക