പുതുച്ചേരി: പുതുച്ചേരി ബി.ജെ.പിയില്‍ പൊട്ടിത്തെറി. മന്ത്രിസഭയില്‍ ജോണ്‍ കുമാറിനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അനുയായികള്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
പ്ലക്കാര്‍ഡുകളുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഓഫീസില്‍ തള്ളിക്കയറുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതാണ് ജോണ്‍ കുമാര്‍.
പുതുച്ചേരിയില്‍ ആള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസും (എ.ഐ.എന്‍.ആര്‍.സി.) ബി.ജെ.പിയും ചേര്‍ന്നാണ് ഭരിക്കുന്നത്. മുഖ്യമന്ത്രിയായി എന്‍. രംഗസ്വാമിയെ തെരഞ്ഞെടുത്തെങ്കിലും മന്ത്രിസഭ രൂപീകരിച്ചിട്ടില്ല.
ബി.ജെ.പിയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ മൂലമാണ് മന്ത്രിസഭാ രൂപീകരണം വൈകിയത്. മാത്രമല്ല ഉപ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ബി.ജെ.പി, എ.ഐ.എന്‍.ആര്‍.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ രണ്ട് മന്ത്രിസ്ഥാനവും വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.