| Tuesday, 19th July 2016, 1:22 pm

എ.ടി.എമ്മിലൂടെ ഇനി മുലപ്പാലും; കുഞ്ഞുങ്ങള്‍ക്കായുള്ള മുലപ്പാല്‍ ബാങ്ക് പുതുച്ചേരിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ ലഭിക്കാതെ വരുന്ന സാഹചര്യങ്ങളെ നേരിടാനായി ഇനി മുതല്‍ മുലപ്പാല്‍ ബാങ്ക് സേവനവും.

ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ആണ് ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് എന്ന ആശയവുമായി രംഗത്തെത്തിയത്.

“അമുദം തായ്പാല്‍ മയം” എന്നാണ് പദ്ധതിയുടെ പേര്. കുട്ടികളെ മുലപ്പാലൂട്ടുന്നത് സംബന്ധിച്ച് അമ്മമാര്‍ക്ക് പ്രത്യേക കൗണ്‍സലിംഗും ഇവര്‍ കൊടുക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന് കീഴില്‍ ജനിക്കുന്ന 1500 കുട്ടികള്‍ ജനിക്കുന്നതില്‍ ഏതാണ്ട് 30 ശതമാനവും മാസം തികയാതെ പ്രസവിക്കുന്നവരും ഭാരം കുറഞ്ഞ കുട്ടികളുമാണ്. ഈസാഹചര്യത്തില്‍ മുലപ്പാല്‍ ധാരാളം വേണ്ടതിനാലാണ് എന്‍.ഐ.സി.യുവില്‍ മുലപ്പാല്‍ ബാങ്ക് ആരംഭിച്ചത്.

പ്രസവത്തില്‍ അമ്മമാര്‍ക്ക് മരണം സംഭവിക്കുന്ന സാഹചര്യത്തിലും കുഞ്ഞുങ്ങള്‍ക്ക് വേണ്ടമുലപ്പാല്‍ ലഭ്യമാക്കാനാണ് ഇത്തരമൊരു പദ്ധതി.

We use cookies to give you the best possible experience. Learn more