| Wednesday, 20th January 2021, 4:28 pm

യു.പിയില്‍ ക്ഷേത്രത്തിനടുത്ത് ശൗചാലയം; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ പൊതുശൗചാലയം അടിച്ച് തകര്‍ത്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. ശൗചാലയം അടിച്ചുതകര്‍ക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെ്തിയിട്ടുള്ളത്.

യു.പിയിലെ സഹാറന്‍പൂര്‍ ജില്ലയിലെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച ശൗചാലയമാണ് അക്രമികള്‍ നശിപ്പിച്ചത്. ക്ഷേത്രത്തിന് അടുത്ത് ശൗചാലയം നിര്‍മ്മിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.

ശൗചാലയം പൊളിച്ചുമാറ്റുന്നതും ചുറ്റിക കൊണ്ട് ഭിത്തി തകര്‍ക്കുന്നതും സ്ത്രീകളുടെ ശൗചാലയന്റെ വാതില്‍ നശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ശൗചാലയം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബജ്റംഗ്ദള്‍ കോര്‍പ്പറേഷന് അന്ത്യശാസനം നല്‍കിയിരുന്നു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അക്രമത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി.
യു.പിയില്‍ യോഗി രാജാണ് നടക്കുന്നതെന്നും സംസ്ഥാന സ്‌പോണ്‍സര്‍ ചെയ്ത ഗുണ്ടകളാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Public toilet next to temple vandalised by Bajrang Dal members, say “religious sentiments hurt”

Latest Stories

We use cookies to give you the best possible experience. Learn more