പബ്ജി പഴയപോലെ ജനപ്രിയമല്ല; അപ്‌ഡേറ്റുകള്‍ ഉണ്ടായിട്ടും നഷ്ടപ്പെട്ടത് 82 ശതമാനം കളിക്കാരെ
Tech
പബ്ജി പഴയപോലെ ജനപ്രിയമല്ല; അപ്‌ഡേറ്റുകള്‍ ഉണ്ടായിട്ടും നഷ്ടപ്പെട്ടത് 82 ശതമാനം കളിക്കാരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2019, 10:28 am

ന്യൂദല്‍ഹി: ചെറിയ കാലയളവില്‍ യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ബാറ്റില്‍ റോയല്‍ ഗെയിമാണ് പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി. 2017 ന്റെ അവസാനത്തോടെ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സബ്സിഡിയറിയായ പബ്ജി കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഗെയിമിന്റെ അപ്‌ഡേഷനുകളും വന്നുകൊണ്ടിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ മൊബൈല്‍ ഗെയിമുകളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന പബ്ജി മൊബൈല്‍ അപ്ലിക്കേഷനുകളില്‍ എത്തുന്നതിന് വളരെ മുന്‍പ് തന്നെ പി.സി പതിപ്പുകളില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.പക്ഷെ ആക്റ്റീവ് പ്ലയേര്‍സിന്റെ എണ്ണം കണക്കാക്കുമ്പോള്‍ പി.സിയില്‍ പബ്ജി കളിക്കുന്നവരുടെ എണ്ണം 82 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വാസ്തവത്തില്‍ 2018 ജനുവരിയിലെ 1,584,886 ആക്റ്റീവ് പ്ലയേര്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ പബ്ജി കളിക്കുന്നവരുടെ എണ്ണം 288,848 മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് പബ്ജി കളിക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടാക്കിയെന്നാണ്. മൊബൈലില്‍ പബ്ജി കളിക്കുന്നവരെ താരതമ്യം ചെയ്യുമ്പോള്‍ ഇത് എണ്ണത്തില്‍ വളരെ കുറവാണ്.

2000 ത്തില്‍ ഇറങ്ങിയ ജപ്പാനീസ് ചിത്രം ബാറ്റില്‍ റോയലായിരുന്നു ഗെയിം നിര്‍മ്മിക്കാന്‍ പ്രചോദനമായത്. ഗെയിം ഡവലപ്പര്‍ കമ്പനിയായ ടെന്‍സെന്റ് പബ്ജി കോര്‍പ്പറേഷനുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മൊബൈല്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയത്. ഇതോടെയാണ് ഗെയിമിന് കൂടുതല്‍ സ്വീകാര്യത വന്നത്. മറ്റ് ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി ഇവ സൗജന്യമായി പ്ലേസ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്ന പ്രത്യേകതയുമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ