Mobile Games
പബ്ജിയുടെ ന്യൂ അപ്ഡേഷനില്‍ സ്നോബൈക്കും തുക്സായും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 05, 08:42 am
Saturday, 5th January 2019, 2:12 pm

ചെറിയ കാലയളവില്‍ തന്നെ ഇന്ത്യയിലെ യുവാക്കളുടെ ഹരമായി മാറിയ ഗെയിമാണ് പബ്ജി. ഇപ്പോളിതാ ഗെയിം/പ്ലയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട്സിന്റെ പുതിയ അപ്ഡേറ്റ് വരുന്നു.

സ്നോ ബൈക്ക്,തുക്സായ് തുടങ്ങിയ പുതിയ വാഹനങ്ങള്‍ക്ക് പുറമെ ജി36 സി എസ്.എം.ജി, പിപി-19 ബൈസണ്‍ എസ്എംജി, എം കെ47 മ്യൂട്ടന്റ് അസോര്‍ട്ട് റൈഫില്‍ തുടങ്ങിയ ആയുധങ്ങളോടെയാണ് പബ്ജിയുടെ പുതിയ വരവ്.

ഒപ്പം വികെന്റി സ്നോ മാപ്പില്‍ പകല്‍, നിലാവ്, മഞ്ഞ് പോലുള്ള കാലാവസ്ഥകളും വരും. പബ്ജിയുടെ 0.10.5 അപ്ഡേഷനിലാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക. ഇതോടെ ഗെയിം കൂടുതല്‍ രസകരമാവും. ഗെയിമിലെ വികെന്റി മാപ്പില്‍ മറ്റുള്ളവരെ പിന്‍തുടരാന്‍ കാലടിപ്പാടുകള്‍ അടയാളം കാണിക്കുന്ന സൗകര്യവും ഉണ്ടാവും.

Also Read  “വിദ്യാഭ്യാസമുള്ള വിഡ്ഢികളോട് പുച്ഛം തോന്നുന്നു, ഹിന്ദുത്വത്തെ സംരക്ഷിക്കണം”: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പിന്തിരിപ്പന്‍ നിലപാടുമായി നടി ശ്രീ റെഡ്ഡി

എന്നാല്‍ ഇത് നിലവില്‍ പേഴ്സണല്‍ കംപ്യൂട്ടറിലും ഗെയിം കണ്‍സോള്‍ പതിപ്പിലും ലഭ്യമാണ്. മുന്‍പ് പബ്ജി ഗെയിം നിരോധിക്കുന്നു എന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗെയിം വെടിവെപ്പും കെലപാതകവും പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന തരത്തില്‍ രൂക്ഷവിമര്‍ശനമാണ് ഇപ്പോഴും ഉയരുന്നത്.

ബോംബെ ഹൈക്കോടതി ഗെയിം നിരോധിച്ചു എന്ന തരത്തില്‍ വ്യാജനോട്ടീസും പ്രചരിച്ചിരുന്നു. ടെന്‍സെന്റ് കോര്‍പ്പറേഷനാണ് ഗെയിം പുറത്തിറക്കിയ ഗെയിം 20 കോടിയോളം പേര്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തു. വന്‍ വിജയമായി കഴിഞ്ഞ ഗെയിമിന് സ്ഥിരം ഉപഭോക്താക്കളായ് 3 കോടിയോളം ഉപഭോക്താക്കളുണ്ട്