| Friday, 30th October 2020, 1:29 pm

ഇനി പബ്ജിയില്ല; ഇന്നത്തോടെ ലൈറ്റ് പതിപ്പും അവസാനിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജനപ്രിയ ഗെയിമിംഗ് ആപ്പായ പബ്ജി ഇന്നത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഒക്ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായി ഇന്ത്യയില്‍ ഇല്ലാതാകുന്നത്. ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നു നീക്കം ചെയ്തെങ്കിലും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും കളിക്കാമായിരുന്നു.

എന്നാല്‍ എല്ലാ സേവനങ്ങളും റദ്ദാക്കുകയാണെന്ന് പബ്ജി മൊബൈല്‍ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്.

ഗല്‍വാന്‍ അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ആദ്യം ടിക് ടോക് അടക്കം 57 ആപ്പുകളും പിന്നീട് 117 ആപ്പുകളുമാണ് ഇന്ത്യ നിരോധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PUBG Mobile servers and services in India to completely stop from today, Tencent announces

We use cookies to give you the best possible experience. Learn more