| Saturday, 9th March 2019, 11:34 pm

ഗുജറാത്തിലെ സൂറത്തില്‍ പബ്ജി നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പബ്ജി നിരോധിച്ചു. പബ്ജി കുട്ടികളുടെ പഠനമികവിനെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധിക്കുന്നത്. ചെറിയകാലയളവില്‍ തന്നെ പബ്ജി യുവാക്കളുടെ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും വലിയ വിമര്‍ശനം ഗെയിമിനെതിരെ ഉയര്‍ന്നിരുന്നു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പബ്ജിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. പബ്ജി നിരോധിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ പബ്ജി നിരോധിക്കാന്‍ തീരുമാനിച്ചത്.

ALSO READ: ഇങ്ങനെ ചെയിതാല്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഡാര്‍ക്ക് മോഡില്‍ ആക്കാം

പബ്ജി കുട്ടികളുടെ പഠനമികവിനെ ബാധിക്കുന്നു എന്നാണ് ജില്ല ഭരണകൂടം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനാല്‍ തന്നെ പ്രദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധികാരികള്‍ പബ്ജി നിരോധനം കര്‍ശനമായി നടപ്പിലാക്കണം എന്നുപറഞ്ഞ് സര്‍ക്കുലര്‍ എത്തിയിട്ടുണ്ട്. ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉള്‍ക്കൊണ്ടാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

പബ്ജി ഇന്ത്യ മുഴുവന്‍ നിരോധിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടെന്നും ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more