| Wednesday, 2nd September 2020, 6:50 pm

പബ്ജി നിരോധിച്ചു, ഇനിയെന്ത് ? ; ഓണ്‍ലൈനില്‍ കളിക്കാന്‍ അഞ്ച് റോയല്‍ ബാറ്റില്‍ ഗെയിമുകള്‍ ഇതാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ പബ്ജി നിരോധിച്ചിരിക്കുകയാണ്. 118 മറ്റു ആപ്പുകളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്.

നിലവില്‍ പബ്ജി ഗെയിം കളിക്കുന്ന 33 മില്യന്‍ ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കനത്ത നിരാശയാണ് പബ്ജി ആരാധകര്‍ക്ക് ആപ്പ് നിരോധനത്തിലൂടെ ഉണ്ടായിരിക്കുന്നത്.

എന്നാല്‍ പബ്ജി നിരോധിച്ചാലും ഗെയിം ആരാധകര്‍ നിരാശപ്പെടേണ്ട. . അതേ നിലവാരത്തിലുള്ള അഞ്ച് ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളെ പരിചയപ്പെടാം.

ഫോര്‍ട്ട്‌നൈറ്റ് (fortnite)

മൊബൈല്‍, പ്ലേസ്റ്റേഷന്‍ ഫോര്‍, എക്‌സ് ബോക്‌സ് വണ്‍, എന്നിവയില്‍ ലഭ്യമായ ഗെയിമാണിത്. ലോകത്തിലെ ഏറ്റവും വലിയ റോയല്‍ വാര്‍ ഗെയിം എന്ന പേരും ഇതിന് സ്വന്തമാണ്. 100 പേര്‍ യുദ്ധക്കളത്തിലേക്ക് ചാടിവീഴുന്നു. അവസാനം വരെ തുടരുന്ന ആള്‍ വിജയിക്കുന്നു. ഇതാണ് ഗെയിം

കോള്‍ ഓഫ് ഡ്യൂട്ടി

പലരുടെയും കുട്ടിക്കാലത്തെ ഇഷ്ടഗെയിമായ കോള്‍ ഓഫ് ഡ്യൂട്ടിയുടെ മൊബൈല്‍ പതിപ്പ് കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. പബ്ജി ഗെയിമുകള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയ ഗെയിമായിരുന്നു കോള്‍ ഓഫ് ഡ്യൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഗെയിം ലോഞ്ചുകളിലൊന്നായിരുന്നു കോള്‍ ഓഫ് ഡ്യൂട്ടിയുടെത്. 2020 ജൂണ്‍ ആയപ്പോഴേക്കും 250 ദശലക്ഷം ഡൗണ്‍ലോഡുകളുമായി 327 ദശലക്ഷം ഡോളര്‍ ഈ ഗെയിം നേടി. പബ്ജിക്ക് സമാനമായുള്ള ഗെയിം ആണിത്. 100 പേര്‍ തോക്കുകളുമായി യുദ്ധക്കളത്തിലേക്ക് നീങ്ങുന്നത് തന്നെയാണ് ഈ ഗെയിമും പിന്‍തുടരുന്നത്.

ബാറ്റില്‍ലാന്റ്‌സ് റോയല്‍

ഒരേ സമയം 35 പേര്‍ക്ക് കളിക്കാന്‍ കഴിയുന്ന ഗെയിമാണിത്. 3-5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗെയിം സെക്ഷനില്‍ പങ്കെടുക്കാം. ആന്‍ഡ്രോയിഡ്, ഐ.ഒ.എസുകളില്‍ ഇവ ലഭ്യമാണ്.

ഗരേന ഫ്രീ ഫയര്‍: റാമ്പേജ്

ഈ ഗെയിം ഐ.ഒ.എസ്. ആന്‍ഡ്രോയിഡ് എന്നിവയില്‍ ലഭ്യമാണ്. എന്നിരുന്നാലും, ഇത് ഇപ്പോഴും പബ്ജി പോലെ ജനപ്രിയമല്ല. പലരും ഒരു അണ്ടര്‍ഡോഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഗെയിമില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗെയിം സെഷനുകളാണ് ഉള്‍ക്കൊള്ളുന്നത്.

ബ്ലാക്ക് സര്‍വൈവല്‍

20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗെയിമുകളാണ് ഇവ. പത്ത് കളിക്കാര്‍ക്ക് ഗെയിമില്‍ പങ്കെടുക്കാന്‍ കഴിയുന്നു. ഒരു റിമോട്ട് ഐലന്റ് പശ്ചാത്തലത്തിലാണ് ഈ ഗെയിം ഒരുക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlights: Pubg banned, here are five Royal Battle Games to play online PUBG lovers

We use cookies to give you the best possible experience. Learn more