ചെന്നൈ: ഗെയിമിംഗ് ആപ്പായ പബ്ജി നിരോധിക്കണമെന്ന് തമിഴ്‌നാട് റവന്യൂ മന്ത്രി ആര്‍.ബി ഉദയകുമാര്‍. യുവാക്കളെ വഴിതെറ്റിക്കുന്ന ഗെയിം നിരോധിക്കണമെന്ന് മന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
‘ഒരുപാട് യുവാക്കള്‍ പബ്ജിയില്‍ വീണുപോയിട്ടുണ്ട്. പബ്ജി നിര്‍ബന്ധമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, മന്ത്രി പറഞ്ഞു.
നേരത്തെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ പബ്ജിയും നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. സൗത്ത് കൊറിയന്‍ കമ്പനി നിര്‍മിച്ച പബ്ജിയുടെ കൂടുതല്‍ നിക്ഷേപവും ചൈനീസ് കമ്പനിയായ ടെന്‍സെന്റിലാണ്.
ടിക്ടോക്, ഹലോ തുടങ്ങിയ ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇതിന് പുറമെ ചൈനയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള 250ലേറെ ആപ്പുകളും നിരോധിക്കുന്നത് പരിഗണനയിലാണ്.
ഇതില്‍ പബ്ജിയടക്കമുള്ള വീഡിയോ ഗെയിമും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരങ്ങള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PubG Ban Tamilnadu