'സ്വര്‍ണ്ണചിത്ര'
DSport
'സ്വര്‍ണ്ണചിത്ര'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2013, 5:26 pm

ക്വാലാലംപൂര്‍: പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മീറ്റില്‍ മലയാളിയായ പി.യു ചിത്രക്ക് സ്വര്‍ണ്ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ മുവായിരം മീറ്ററിലാണ് ചിത്ര സ്വര്‍ണ്ണം നേടിയത്.

മലേഷ്യന്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആതിഥേയമൊരുക്കുന്ന് മീറ്റില്‍ 10: o5: o2 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര സ്വര്‍ണ്ണം നേടിയത്. ഈയിനത്തില്‍ വെള്ളിമെഡലും ഇന്ത്യക്കാണ്. മഹാരാഷ്ടക്കാരിയായ സജ്ജീവനിയാണ് ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയത്.

പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയാണ് ചിത്ര. വിദേശ താരങ്ങള്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചിത്ര സ്വര്‍ണ്ണ നേട്ടം കൈവരിക്കുകയായിരുന്നു.

സ്‌കൂള്‍ തലത്തില്‍ ഏഷ്യയില്‍ ആദ്യമായി നടക്കുന്ന മീറ്റില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണ്ണ നേട്ടം കൈവരിക്കാനായി എന്നതും ചിത്രയുടെ നേട്ടത്തിന് മാറ്റ് കൂട്ടുന്നു.

ഇന്ത്യന്‍ സമയം ഉച്ചക്ക് ശേഷം ആരംഭിച്ച മത്സരത്തില്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ മത്സരിച്ച മറ്റൊരു മലയാളി താരം ശ്രീനിത് മോഹനന് മെഡല്‍ കൈവരിക്കാനായില്ല.

ശ്രീനിതിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചാംപ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്ന 28 അംഗ ഇന്ത്യന്‍ ടീമില്‍ 12 മലയാളി താരങ്ങളുണ്ട്. ടീം മാനേജര്‍ ഡോ.ജിമ്മി ജോര്‍ജ്ജും മലയാളിയാണ്.