| Saturday, 12th October 2019, 11:54 am

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ പി.യു ചിത്രക്ക് സ്വര്‍ണ്ണം; മേളയില്‍ താരമായി ദ്യുതി ചന്ദ്

സ്പോര്‍ട്സ് ഡെസ്‌ക്

റാഞ്ചി: ദേശീയ അത്‌ലറ്റിക് മീറ്റില്‍ പി.യു ചിത്രക്ക് സ്വര്‍ണ്ണം. വനിതകളുടെ 1500 മീറ്ററിലാണ് പി.യു ചിത്ര സ്വര്‍ണ്ണം നേടിയത്. വനിതകളുടെ 100 മീറ്ററില്‍ ദ്യുതി ചന്ദ് സ്വര്‍ണ്ണം നേടി. സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച ദ്യുതി ചന്ദാണ് മേളയിലെ താരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രചിത്ര മിസ്ത്രിയ്ക്കൊപ്പം നേരത്തെ പങ്കിട്ട റെക്കോര്‍ഡാണ് ദ്യുതി തിരുത്തിയത്. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ കേരളത്തിന്റെ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി നേടി. കേരളത്തിന് സ്വര്‍ണ്ണം പ്രതീക്ഷിച്ച മത്സരമായിരുന്നു ഇത്.

നാല് മിനിറ്റ് 17.39 സെക്കന്‍ഡിലാണ് ചിത്ര 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ റെയില്‍വേയുടെ അജയ് കുമാര്‍ സരോജിനാണ് സ്വര്‍ണ്ണം. 3.43.97 സെക്കന്‍ഡിലാണ് അജയ് കുമാര്‍ ഫിനിഷ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ 11.26 എന്ന റെക്കോര്‍ഡ് സമയം തിരുത്തി 11.22ല്‍ ഫിനിഷ് ചെയ്യാന്‍ ദ്യുതിക്കായി. കഴിഞ്ഞ ഏപ്രിലില്‍ എഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡാണ് ദ്യുതി തിരുത്തിയത്. ദോഹയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ദ്യുതിക്ക് മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല.

We use cookies to give you the best possible experience. Learn more