പ്രോടെം സ്പീക്കറായി പി.ടി.എ റഹീമിനെ നിയമിച്ചു
Kerala News
പ്രോടെം സ്പീക്കറായി പി.ടി.എ റഹീമിനെ നിയമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th May 2021, 9:00 pm

തിരുവനന്തപുരം: പുതിയ നിയമസഭയുടെ പ്രോടെം സ്പീക്കറായി അഡ്വ. പി.ടി.എ റഹീം എം.എല്‍.എയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലെ എം.എല്‍.എയാണ് പി.ടി.എ റഹീം.

സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പ്രോടെം സ്പീക്കറാണ് മേല്‍നോട്ടം വഹിക്കുക. സ്പീക്കര്‍ ചുമതലയേല്‍ക്കുന്നത് വരെയുള്ള നിയമസഭാ നടപടിക്രമങ്ങളും പ്രോടെം സ്പീക്കറുടെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക.

തൃത്താല എം.എല്‍.എ എം.ബി രാജേഷ് ആണ് സ്പീക്കറായി ചുമതലയേല്‍ക്കുന്നത്.

അഡ്വക്കറ്റ് ജനറല്‍ ആയി അഡ്വക്കറ്റ് കെ. ഗോപാലകൃഷ്ണക്കുറുപ്പിനെയും നിയമിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി ആയി നിയമിതനായത് സി.പി.ഐ.എം നേതാവും മുന്‍ രാജ്യസഭാ അംഗവുമായ കെ. കെ രാഗേഷ് ആണ്. അതേസമയം പുത്തലത്ത് ദിനേശന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: PTA Rahim to be the proterm speaker of Kerala Legislative assembly