| Friday, 23rd November 2018, 8:38 am

അശ്ലീല വീഡിയോ കുട്ടികളെ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; മുൻ പി.ടി.എ. പ്രസിഡന്റ് ഒളിവിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അശ്ലീല വീഡിയോ കാണിച്ച് 3 സ്‌കൂൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മുൻ പി.ടി.എ. പ്രസിഡന്റ് പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയി. ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും പോക്സോ കോടതിയും തള്ളിയിരുന്നു. ഇതിനെത്തുടർന്ന് പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാൾ മുങ്ങിയത്.

Also Read ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണം, പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണം; ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് വിവിധ ഹരജികള്‍

രണ്ടു മാസം മുൻപ് കുട്ടികൾക്ക് ക്ലാസെടുക്കാൻ എത്തിയ ചൈൽഡ്‌ലൈൻ പ്രവർത്തകരാണ് അവരിൽ നിന്നും വിവരമറിഞ്ഞത്. ഉടൻതന്നെ ഇവർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം ആരോപണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റ് കുട്ടികളുടെ മൊഴിയെടുത്തു. ഇതിനുശേഷമാണ് പ്രതി മുൻ‌കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്.

Also Read ശബരിമലയില്‍ നിരോധാനാജ്ഞ നീട്ടി

രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാതെ മുൻ‌കൂർ ജാമ്യത്തിന് അവസരമൊരുക്കുകയാണ് പൊലീസ് എന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. എന്നാൽ രണ്ടുതവണയും കോടതിയിൽ ജാമ്യഅപേക്ഷ എത്തിയപ്പോൾ തങ്ങൾ എതിർക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

We use cookies to give you the best possible experience. Learn more