മുംബൈ: ഇന്ത്യയുടെ അഭിമാനമായ പി.ടി ഉഷയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. നടി പ്രിയങ്കാ ചോപ്രയോ ദീപിക പദുകോണോ പി.ടി ഉഷയായി എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇവരാരും അല്ല നടി കത്രീന കൈഫായിരിക്കും ഉഷയായി വെള്ളിത്തിരയില്‍ എത്തുക എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
സംവിധായികയും തിരക്കഥാകൃത്തുമായ രേവതി എസ് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. എ.ആര്.റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.