തിരുവനന്തപുരം: തലശ്ശേരി കലാപത്തിനിടെയല്ല കെ. കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടതെന്നും കള്ളുഷാപ്പില്‍ നടന്ന തര്‍ക്കത്തിനിടെയാണ് അദ്ദേഹം മരിച്ചതെന്നും സഭയില്‍ പി.ടി തോമസ് എം.എല്‍.എ. കലാപത്തെ സംബന്ധിച്ച് ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലോ സഭയില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമനന്റെ മരണം പറഞ്ഞിട്ടില്ല. പിന്നീടെങ്ങനെയാണ് മുസ്‌ലിം പള്ളി സംരക്ഷിക്കാന്‍ വേണ്ടി കുഞ്ഞിരാമന്‍ രക്തസാക്ഷിയായി എന്ന് വന്നതെന്ന് പിടി.തോസ് ചോദിച്ചു. തലശ്ശേരി കലാപത്തിനിടെ മുസ്‌ലിം പള്ളികള്‍ സംരക്ഷിക്കാനാണ് കുഞ്ഞിരാമന്‍ രക്തസാക്ഷിയായതെന്ന പ്രചരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജനുവരി 5ന് കള്ളുഷാപ്പില്‍ നടന്ന അടിപിടിയിലാണ് കുഞ്ഞിരാമന്‍ മരിക്കുന്നത്. 1972 ഫെബ്രുവരി 22ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കുഞ്ഞിരാമന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നും പറഞ്ഞിട്ടില്ല. മുസ്‌ലിങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തുന്നത്. 17 മുസ്‌ലിം പള്ളികള്‍ തകര്‍ന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമുള്ള സ്ഥലങ്ങളിലാണ്. അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ 1971 ഡിസംബര്‍ 28 മുതല്‍ ഒരാഴ്ചക്കാലം നടന്ന വര്‍ഗീയസ്വഭാവമുള്ള ഏകപക്ഷീയമായ കലാപത്തെയാണ് തലശ്ശേരി കലാപം എന്നറിയപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരാണ് കലാപത്തിനിരയായത്.