കള്ളപ്പണ ഇടപാട്; പി.ടി തോമസ് എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം
Kerala News
കള്ളപ്പണ ഇടപാട്; പി.ടി തോമസ് എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 4:50 pm

കൊച്ചി: പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം.

പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം.

പി.ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്നതാണ് ആരോപണം.

ഇക്കാര്യത്തില്‍ പി.ടി തോമസിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിറങ്ങിയിരിക്കുന്നത്. എം.എല്‍.എയ്‌ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നല്‍കിയിരുന്നു.

നേരത്തെ ഇടപ്പള്ളി അഞ്ചുമനയില്‍ ആദായ നികുതി റെയ്ഡ് നടന്നിരുന്നു. റെയ്ഡിനിടെ പി.ടി. തോമസ് എം.എല്‍.എ സ്ഥലത്ത് നിന്ന് പോയത് വിവാദമായിരുന്നു.

എന്നാല്‍ തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് സ്ഥലത്തെത്തിയതെന്നാണ് പി.ടി തോമസ് പ്രതികരിച്ചിരുന്നത്.

ഭൂമി വില്‍പ്പനയ്ക്കായി അനധികൃതമായി കൈമാറാന്‍ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണമാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ